ഒരു പുതിയ സ്റ്റുഡിയോയുടെ വാതിൽ തുറന്നപ്പോൾ, ഒരു പുതിയ സാങ്കേതിക വിദ്യ കേരളത്തിലെത്തിയപ്പോൾ, അല്ലെങ്കിൽ ചെന്നൈയിലേക്ക് പോകേണ്ട ഒരു സിനിമയുടെ ജോലി കൊച്ചിയിൽ തന്നെ പൂർത്തിയാക്കിയപ്പോൾ—അങ്ങനെയാണ് ഒരു വ്യവസായത്തിന്റെ ഭൂമിശാസ്ത്രം പതുക്കെ മാറിയത്.
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുൻപ്, 1939-ലാണ് ഗോവിന്ദൻ പണിക്കയിലും പി. എം. വൽസനും ചേർന്ന് കോഴിക്കോട് നഗരത്തിന്റെ ഒരു മൂലയിൽ 'പാരഗൺ ബേക്കിംഗ് കമ്പനി' ആരംഭിക്കുന്നത്. അവിടെയുണ്ടാക്കിയ ഫ്രഷ് പ്ലം കേക്കും, മട്ടൺ പഫ്സും, ചായയും കഴിക്കാൻ ആളുകൾ ഇരച്ചെത്തി. എന്നാൽ, പെട്ടെന്നാണ് വിധിയുടെ കരിനിഴൽ ആ സ്ഥാപനത്തിന് മേൽ വീഴുന്നത്. കുടുംബത്തിന്റെ അമരക്കാരൻ വിടവാങ്ങിയതോടെ ആ കൊച്ചു ബിസിനസ്സ് തകർച്ചയുടെ വക്കിലെത്തി.
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
മാധ്യമരംഗത്ത് ‘ബ്രേക്കിംഗ് ന്യൂസ്’ എന്നത് വെറും ഗ്രാഫിക്സും വലിയ അക്ഷരങ്ങളും കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. ഒരു വിവരം മറ്റുള്ളവരേക്കാൾ മുമ്പ് പറയുന്നതല്ല ബ്രേക്കിംഗ് ജേണലിസത്തിന്റെ മഹത്വം; മറ്റുള്ളവരേക്കാൾ മുമ്പ് ശരിയായ വിവരം പറയുക എന്നതാണ് അതിന്റെ മൂല്യം.
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം Dr കെ.എം. ശ്രീകുമാറിന്; ഫ്രീ തിങ്കർ ഓഫ് ദി ഇയർ സുഗുണൻ നൊച്ചാടിന് തൃശൂർ: എസൻസ് ഗ്ലോബലിന്റെ 2026-ലെ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു. സ്വതന്ത്രചിന്തകനും അധ്യാപകനുമായ പ്രൊഫ. ഡോ. കെ.എം. ശ്രീകുമാറിനാണ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. 50,000 രൂപയും ഫലകവുമാണ് പുരസ്കാരം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയാണ് അദ്ദേഹം. ഫ്രീ തിങ്കർ ഓഫ് ദി ഇയർ പുരസ്കാരത്തിന് കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി സുഗുണൻ നൊച്ചാട് അർഹനായി. 30,000 രൂപയും ഫലകവുമാണ് സമ്മാനം. യങ് ഫ്രീ തിങ്കേഴ്സ് പുരസ്കാരം മൂന്നു പേർ പങ്കിട്ടു. കൊല്ലം സ്വദേശി മനു എ.എസ്., കോട്ടയം സ്വദേശി സുറൻ നൂറനാട്ടുകര, മലപ്പുറം സ്വദേശി സുരേഷ് ബാബു ചെറൂളി എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. 25,000 രൂപയും ഫലകവുമാണ് പുരസ്കാരം. ഒക്ടോബർ 20-ന് തിരുവനന്തപുരത്ത് നടക്കുന്ന സ്വതന്ത്രചിന്താ സമ്മേളനമായ ലിറ്റ്മസ്-26-ന്റെ വേദിയിൽ ഗതാഗതമന്ത്രി സി.പി. ജോൺ പുരസ്കാരങ്ങൾ സമ്മാനിക്കും.
പ്രമേഹം ഭേദമാക്കാനാകുമോ?
-ലെ ഗവേഷണങ്ങളും പ്രമേഹത്തിന്റെ ദൈർഘ്യം, ശരീരഭാരം, ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങൾ റിമിഷൻ സാധ്യതയെ ശക്തമായി സ്വാധീനിക്കുന്നതായി വ്യക്തമാക്കുന്നു. എന്നാൽ റിമിഷൻ എന്നത് “പ്രമേഹം എന്നെന്നേക്കുമായി മാറി” എന്നർത്ഥമല്ല.






















