Home » Articles » Page 19

Archives: Articles

Article
പോക്സോ കേസില്‍ അറസ്റ്റ്  തടഞ്ഞ് സുപ്രീം കോടതി

പോക്സോ കേസില്‍ അറസ്റ്റ്  തടഞ്ഞ് സുപ്രീം കോടതി

തിരുവനന്തപുരം: പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റ അറസ്റ്റ്  തടഞ്ഞ് സുപ്രീം കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. പോക്സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്നാണ് നടന്റെ അഭിഭാഷകന്റെ വാദം. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് നല്‍കിയ പരാതിയാണെന്നും വാദത്തില്‍ പറയുന്നു. ഒരു മാസത്തേക്കാണ് സുപ്രീം കോടതി അറസ്റ്റ് തടഞ്ഞത്.

Article
ഇനി കെപിസിസി വക്താവ്

ഇനി കെപിസിസി വക്താവ്

കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്.

Article
നരഭോജിയെ ചത്ത നിലയില്‍ കണ്ടെത്തി

നരഭോജിയെ ചത്ത നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പിലാക്കാവിന് സമീപത്തെ വനമേഖലയില്‍ നിന്നാണ് ദൗത്യസംഘം കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ജഡവുമായി ദൗത്യസംഘം ബേസ് ക്യാമ്പിലേക്ക് പോയി. നരഭോജി കടുവ തന്നെയാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കടുവയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. ദൗത്യസംഘത്തിന്റെ വെടിയേറ്റിട്ടാണോ കടുവ ചത്തതെന്നത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. ഇന്നലെ ആര്‍ആര്‍ടി സംഘത്തിലെ ജയസൂര്യയെ മേല്‍ കടുവ...

Article
കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മരിച്ചു

കോഴിക്കോട്:  കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട്ടില്‍ നിന്ന് പയ്യോളിയില്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ നാലുപേരാണ് മരിച്ചത്. കല്‍പ്പറ്റ സ്വദേശികളായ അനീസ, വിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. കല്‍പ്പറ്റയില്‍ നിന്നെത്തിയ 26 അംഗ സംഘത്തിലെ നാലുപേരാണ് മരിച്ചത്.  അഞ്ചുപേരാണ് കടലില്‍ ഇറങ്ങിയത്. തിരയില്‍ അകപ്പെട്ട മൂന്ന് പേരെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍...

Article
ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പുരുഷന് സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ല

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പുരുഷന് സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ല

ബംഗളൂരു: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഒരിക്കലും ഒരു പുരുഷന് സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്ന് കര്‍ണാടക ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതി പരിഗണിക്കുകയായിരുന്നു കോടതി. 2021 നവംബര്‍ 11ന് ഒരു ഹോട്ടലില്‍ വെച്ച് നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും ശാരീരികമായി ആക്രമിച്ചെന്നുമാണ് പൊലീസുകാരനെതിരെയുള്ള സ്ത്രീയുടെ പരാതി. രാത്രിയില്‍ ആക്രമിച്ചതിന് ശേഷം പിറ്റേന്ന് അയാള്‍ തന്നെ ഒരു ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു. പരിക്കുകള്‍ പറ്റിയ സ്ത്രീ ആശുപത്രിയില്‍ ചികിത്സ തേടി. കൊലപാതക ശ്രമം, ബലാത്സംഗം, ആക്രമണം, അന്യായമായി തടങ്കലില്‍...