ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം. പുതിയ അംഗങ്ങൾ രണ്ടുദിവസങ്ങളിലായി സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച സ്പീക്കറെ തിരഞ്ഞെടുക്കും ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളെ വ്യാഴാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധനചെയ്യും. ഒഡിഷയിൽനിന്നുള്ള ഭർതൃഹരി മെഹ്താബാണ് പ്രോടെം സ്പീക്കർ. പുതിയ അംഗങ്ങൾക്ക് പ്രോടെം സ്പീക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. തിങ്കളാഴ്ച രാവിലെ രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഭർതൃഹരിക്ക് പ്രോടെം സ്പീക്കറായി സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിനുശേഷം ഭർതൃഹരി പാർലമെന്റ് …പാർലമെന്റ് മന്ദിരത്തിലെത്തി ലോക്‌സഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്ക
FlashNews:
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
പള്ളികൾക്കു നേരെ ഭീകരാക്രമണം
മോസ്കോ∙ റഷ്യയിൽ കൂട്ടവെടിവയ്പിൽ പൊലീസുകാർ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക്ക് പോസ്റ്റിനും നേരെയാണ് വെടിവയ്പ് നടന്നത്. സംഭവത്തിൽ 13 പേർക്ക് പരുക്കേറ്റു. ഭീകരാക്രമണമെന്നാണ് നിഗമനം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്‌പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. പ്രാഥമിക വിവരമനുസരിച്ച്, റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഒരു പുരോഹിതനും 6 പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.
ഇന്ന് മലപ്പുറം ജില്ലയില്‍ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറപ്പെടുവിച്ച് മുന്നറിയിപ്പു പ്രകാരം ഇന്ന് മലപ്പുറം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കുടിവെള്ളം ചോദിച്ചതിന് ജലപീരങ്കി
ന്യൂഡൽഹി: കടുത്ത ജലക്ഷാമത്തിൽ ഉരുകുകയാണ് ഡൽഹി. ജലക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധിച്ചവരെ തുരത്താൻ ഡൽഹി പൊലീസ് ഉപയോഗിച്ചത് ജലപീരങ്കിയാണെന്നതാണ് വൈരുധ്യം. പ്രതിഷേധക്കാർക്കെതിരേ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ വിമർശനമാണ് ഉയരുന്നത്.ലക്ഷക്കണക്കിന് പേരാണ് ജലക്ഷാമം മൂലം തലസ്ഥാനത്ത് ദുരിതത്തിലായിരിക്കുന്നത്. കടുത്ത ചൂടിനു പിന്നാലെ ഹരിയാന ഡൽഹിക്കു നൽകിയിരുന്ന ജലവിഹിതം വെട്ടിക്കുറച്ചതും ജലക്ഷാമത്തെ രൂക്ഷമാക്കി. ഹരിയാനയിൽ നിന്ന് പൂർണമായ ജലവിഹിതം ലഭിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹി മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.lഅതിനിടെ...
ബസ് മറിഞ്ഞു: 15 പേർക്കു പരുക്ക്
തൊടുപുഴ∙ പാലാ–തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്കു പരുക്ക്. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നു രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം. ബെംഗളൂരു-തിരുവല്ല-ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ പതിനഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് രാമപുരം, കരിങ്കുന്നം പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
പരീക്ഷാ തട്ടിപ്പ്: ശിക്ഷ കടുപ്പിച്ചു
ന്യൂഡല്‍ഹി: നീറ്റ് – നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചകൾ തുടർകഥകളാകുന്ന സാഹചര്യത്തിൽ പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ട് ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം (പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024) വിജ്ഞാപനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. നടപടി കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കും. സംഘടിത കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 1 കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. വ്യക്തി ഒറ്റയ്ക്ക് ചെയ്ത കുറ്റമാണെങ്കില്‍ കുറഞ്ഞ ശിക്ഷ 5 വർഷം...
സ്വര്‍ണവിലയിൽ കുത്തനെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. 640 രൂപ കുറഞ്ഞ് ഇന്ന് (22/06/2024) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,080 രൂപയായി. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഇന്നലെ സ്വർണത്തിന് 600 വര്‍ധിച്ച് വീണ്ടും 54000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
കടലുണ്ടി ദുരന്തത്തിന് 23 വർഷം; കാരണങ്ങൾ ഇന്നും ദുരൂഹം
ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : കേരളത്തെ നടുക്കിയ കടലുണ്ടി ട്രൈൻ ൻ ദുരന്തത്തിന് ഇന്ന് 23 വർഷം . കാരണങ്ങൾ ഇന്നും ദുരൂഹതയായി തുടരുന്നു. ട്രൈയിൻ ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും മുൻകാലങ്ങളിൽ നടന്ന ദുരന്തങ്ങളുടെ സത്യസന്ധമായ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാതെ ഇന്ത്യൻ റെയിൽവേ. 52 പേരുടെ ജീവൻ നഷ്ടപ്പെട്ട കടലുണ്ടി ട്രെയിൻ ദുരന്തത്തെ ക്കുറിച്ച് മിനിറ്റുകൾക്കകം അന്വേഷണത്തിന് ഉത്തരവിട്ട് 23 വർഷമായിട്ടും ദുരന്തകാരണം വ്യക്തമാക്കാൻ കഴിയാതെ റെയിൽവേ ഇരുട്ടിൽ ഇന്നും തപ്പുകയാണ്. കോരിചൊരിയുന്ന മഴയത്ത് 2001 ജൂൺ 22...
ടിപിയുടെ കൊലയാളികൾ ഉടൻ നാട്ടിലിറങ്ങും
തിരുവനന്തപുരം: ഹൈക്കോടതി വിധി മറികടന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാന്‍ നീക്കവുമായി സർക്കാർ. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയപ്പോളാണ് ഇവരെ ഉൾപ്പെടുത്തിയിത്. പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നൽകിയതായാണ് വിവരം. ഈ കത്തിന്‍റെ പകർപ്പ് ഇപ്പോൾ പുറത്തുവന്നതോടെയാണ് വിവിരം പുറത്തറിഞ്ഞത്....
അപകടകരമായി തൂങ്ങിക്കിടന്ന് റീൽസ്; രണ്ടു പേർ അറസ്റ്റിൽ
പൂനെ: ബഹുനില കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസെടുത്ത യുവതിയെയും സുഹൃത്തിനും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിഡിയോ ഫോണിൽ പകർത്തിയ മൂന്നാമൻ ഒളിവിലാണ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബഹുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കയറി അപകടകരമായി തൂങ്ങിക്കിടന്നാണ് ഇവർ റീൽസെടുത്തത്.









