കൊച്ചി: വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകുന്നതിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നാഴ്ചക്കകം മറുപടി നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന് നിർദ്ദേശം നല്‍കിയത്. അതേസമയം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നയാപൈസ സംസ്ഥാനത്തിന് ഇതേവരെ കിട്ടിയിട്ടില്ലെന്ന്അമിക്കസ്ക്യൂരി കോടതിയെ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട്...
FlashNews:
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
കണ്ണൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവിന്റെ പിന്തുണ തനിക്കുണ്ട്: പി വി അൻവർ
മലപ്പുറം: കണ്ണൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവിന്റെ പിന്തുണ തനിക്കുണ്ടെന്ന് പി.വി. അൻവർ. നിലവിൽ സിപിഐഎംനോട് ഒപ്പം നിൽക്കുന്ന ആളുകളും പാർട്ടിയോട് അസംതൃപ്തരായി നിൽക്കുന്ന പല എംഎൽഎമാരും മുൻ എംഎൽഎമാരും തന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കന്മാരുമായി നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. പാർട്ടി രൂപീകരിച്ചു ഒരു ഘട്ടം വന്നാൽ അവരും തനിക്ക് പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ആ മുതിർന്ന നേതാവ് പി ജയരാജനോ, ടി പി ജയരാജനോ ആണോ ചോദ്യത്തിന് ആ സാധുക്കൾ...
മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ല, എന്നും അർജുന്റെ കുടുംബത്തോടൊപ്പം: മനാഫ്
കോഴിക്കോട് : മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും, എന്നും അർജുന്റെ കുടുംബത്തോടൊപ്പമെന്നും ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. സൈബർ അതിക്രമത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ല . മതങ്ങളെ യോജിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. തമ്മിൽ തല്ലിപ്പിക്കുന്ന പ്രവൃത്തി ഒരിക്കലും ചെയ്യില്ല. അർജുനെ കിട്ടിയതോടെ സമാധാന ജീവിതം കിട്ടുമെന്നാണ് വിചാരിച്ചത്. എന്നാൽ അതുണ്ടായില്ലെന്നും മനാഫ് പറഞ്ഞു. കേസെടുത്ത...
എഡിജിപിക്കെതിരായ ആരോപണം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും.റിപ്പോര്‍ട്ട് ഇന്നലെ കൈമാറാനായി ഡിജിപി തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും പൂർത്തിയായില്ല. പ്രത്യേക സംഘതിലെ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ഏകോപിച്ച് ഡിജിപി നിർദ്ദേശങ്ങൾ കൂടി എഴുതി ചേർത്താണ് സർക്കാരിന് നൽകുന്നത്. പി.വി. അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി അന്വേഷ റിപ്പോര്‍ട്ട് കൈമാറുക.അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.എഡിജിപിയെ ഇന്ന് തന്നെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്....
നിയമസഭയിൽ തറയിൽ ഇരിക്കാനും തയ്യാർ: പി.വി. അൻവർ
മലപ്പുറം: നിയമസഭയിൽ തറയിൽ ഇരുന്നാലും പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്ന് പി.വി. അൻവർ എംഎൽഎ.മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും പരസ്യ പോരിനിറങ്ങിയ പി.വി. അന്‍വര്‍ എംഎല്‍എയുടെ നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു.സിപിഐഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിടം മാറ്റിയത്. താൻ പ്രതിപക്ഷത്തിന്റെ ഭാഗമല്ലെന്നും തന്നെ ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്ര ബ്ലോക്കാക്കി അനുവദിക്കേണ്ടി വരുമെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പി വി അൻവർ ഉയർത്തിയ ആരോപണ കൊടുങ്കാറ്റുകൾക്ക് ഇടയിൽ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമെങ്കിലും...
മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം; മുഖ്യമന്ത്രിക്കെതിരെ അഭിഭാഷകന്റെ പരാതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത്, ഹവാല പണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണെന്ന പരാമർശത്തെ തുടർന്നാണ് പരാതി നൽകിയത്. വിവിധ മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നതും ഒരു ദേശത്തെ മറ്റുള്ളവർക്ക് മുമ്പിൽ അപകീർത്തിപ്പെടുത്തുന്ന ...
കീരിക്കാടൻ ജോസ് ഓർമയായി
തിരുവനന്തപുരം: കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിന് ജീവൻ നൽകിയ ജനപ്രിയ നടൻ മോഹൻരാജ് വ്യാഴാഴ്ച അന്തരിച്ചു. ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.1989 ലെ ക്ലാസിക് ചിത്രമായ ‘കിരീടം’ പുറത്തിറങ്ങിയതിന് ശേഷം മോളിവുഡിലെ സ്റ്റീരിയോടൈപ്പിക്കൽ വില്ലനായിരുന്നു. സിനിമയിലെ ഒരു പ്രാദേശിക ഗുണ്ടയായ ‘കീരിക്കാടൻ ജോസ്’ അദ്ദേഹത്തിൻ്റെ കരിയർ ഉയർത്തി. കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്താണ് മോഹൻരാജിന്റെ തുടക്കം. 1988 ൽ മലയാള സിനിമയിൽ എത്തിയ...
ബിജെപിക്കായി പ്രചാരണം, ഒരു മണിക്കൂറിന് ശേഷം കോൺഗ്രസിൽ അംഗത്വം; നാടകീയം ഹരിയാന
ഹരിയാന: കോൺഗ്രസ് റാലിയിൽ ഹരിയാന ബിജെപി നേതാവ് അശോക് തൻവാറിൻ്റെ നാടകീയമായ ‘ഘർ വാപ്സി’. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് ബിജെപിക്കായി പ്രചരണത്തിൽ പങ്കെടുത്ത് ഒരു മണിക്കൂറിനു ശേഷമാണ് തൻവാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിശബ്ദ പ്രചാരണത്തിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെയാണ് തൻവാറിന്റെ മാസ് എൻട്രി.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ബിജെപി എംപി അശോക് തൻവാർ തൻ്റെ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം, തൻവർ...
ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുത്: മനാഫ്
കോഴിക്കോട് : ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുതെന്ന് മനാഫ്. ഇനി വിവാദത്തിനില്ല, എന്നും അർജുന്റെ കുടുംബത്തിനൊപ്പമാണ്. നിസാരകാര്യങ്ങളിലാണ് ഇപ്പോൾ വിവാദം നടക്കുന്നത്. ഇന്നത്തോട് കൂടി വിവാദം അവസാനിപ്പിക്കണമെന്നും മനാഫ്. കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാൻ. അത് മോശമായിപ്പോയെങ്കിൽ അര്ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു.അർജുന് വേണ്ടിയാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. ചില മാധ്യമപ്രവർത്തകരുടെ ഉപദേശം മൂലമായിരുന്നു അത്. ഏറ്റവും വേഗത്തിൽ അർജുൻ വിഷയം ജനങ്ങളിലേക്ക് എത്തിക്കാൻ ആയിരുന്നു അത്. അർജുനെ കിട്ടിയ ശേഷം...
സൈബര്‍ അധിക്ഷേപം: അര്‍ജുന്റെ കുടുംബം പരാതി നൽകി
കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപവും നടക്കുന്നതായി പരാതിയില്‍ പറയുന്നു. മനാഫ് വ്യക്തിപരമായ നേട്ടങ്ങൾക്കായി അവരുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്നും. കുടുംബത്തിൻ്റെ ദു:ഖം മുതലെടുത്താൽ നിയമപരമായ വഴികൾ നോക്കുമെന്നും അർജുന്റെ കുടുംബം ഇന്നലെ പത്രസമ്മേളനത്തിലൂടെ മനാഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കുടുംബത്തിനെതിരെ വൻ സൈബർ ആക്രമണം നടന്നത്. എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം മനാഫിനെ തള്ളിപ്പറയുകയാണെന്ന് സൈബറിടത്തില്‍ അധിക്ഷേപമുണ്ടായിരുന്നു. സൈബര്‍ അധിക്ഷേപം...







